സംവിധായകൻ നടൻ എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബേസിൽ ജോസഫ്. പാൽതു ജാൻവർ എന്ന ചിത്രമാണ് ബേസിലിന്റേതായി അവസാനം തിയേറ്ററിലെത്തിയത്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
നടൻ ടൊവിനോ തോമസുമായുള്ള സൗഹൃദത്തെ കുറിച്ചും ടൊവിനോയും തന്റെ ഭാര്യ എലിസബത്തും തന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നതിനെ കുറിച്ചുമൊക്കെയാണ് ബേസിൽ പറയുന്നത്.
Also Read: 75 രൂപയ്ക്ക് സിനിമ കാണണോ? അതും മൾട്ടിപ്ലക്സിൽ: ഇതാ ഒരു സുവർണ്ണാവസരം
ബേസിൽ ജോസഫിന്റെ വാക്കുകൾ:
ഞാനങ്ങനെ അവനെ ട്രോൾ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവൻ ഫുൾടൈം ക്യാമറ ഓണാക്കി വെച്ചിരിക്കും. അവനും അതെ, എന്റെ ഭാര്യയും അതുപോലെ തന്നെയാണ്. ആ പൂച്ചയുടെ വീഡിയോ ഒക്കെ എടുത്തിട്ടത് അവളാണ്.അവളുടെ തൊട്ടുമുമ്പത്തെ വീഡിയോയും അതുപോലെ ഒന്നായിരുന്നു. ലുഡോയിൽ തോറ്റിട്ട്… അല്ലെങ്കിൽ വേണ്ട ഒന്നുമില്ല. ഞാൻ അതിലേക്കൊന്നും കൂടുതൽ പോകുന്നില്ല. ടൊവിനോ ആയാലും അവളായാലും രണ്ട് പേരുടെയും കയ്യിൽ എന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ പോന്ന വീഡിയോകളുണ്ട്.
Post Your Comments