മലയാളികളുടെ ഏറ്റവും വിശേഷപ്പെട്ട ഓണാഘോഷത്തിന് ആശംസകളുടെ പ്രളയം തന്നെയായിരിക്കും എല്ലാ സ്ഥലത്തുനിന്നും ഉണ്ടാകുന്നത്. വ്യക്തികൾ വക, സ്ഥാപനങ്ങൾ വക അങ്ങനെ വലിയ നിര തന്നെ ഉണ്ടാകും. ഇവിടെ ഒരു ചലച്ചിത്ര നിർമ്മാണ സ്ഥാപനം തികച്ചും വ്യത്യസ്തമായ ഓണാശംസയുമായി എത്തിയിരിക്കുന്നു.
സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്കു കടന്നു വരുന്ന ബീത്രീഎം കിയേഷൻസാണ് പുതുമയാർന്ന ഓണാശംസയുമായി എത്തിയിരിക്കുന്നത്. നഗര പശ്ചാത്തലത്തിൽ മാവേലിയും സംഘവും സഞ്ചരിച്ച കൊണ്ട് കേരളത്തിൻ്റെ തനതായ കലകളേയും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്ന അതേ ഗൗരവത്തോടെ നല്ല മുതൽ മുടക്കോടെയാണ് ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.
Also Read: കാലമോ ദേശമോ ഭാഷയോ പ്രായമോ ഇല്ലാത്ത പ്രണയം: ‘അനുരാഗം ‘ ടൈറ്റിൽ പ്രകാശനം ചെയ്തു
നിർമ്മാതാവ് നോബിൻ മാത്യുവിൻ്റെ ആശയമാണ് ഇതിനു പിന്നിലുള്ളത്. ഇംതിയാസ് അബു ബേക്കറാണ് ഈ ഗാനരംഗത്തിൻ്റെ സംവിധായകൻ. ജാസി ഗിഫ്റ്റും ഗോകുലുമാണ് ഓണവും വന്നേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ക്ലൈമാക്സിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നിടത്താണ് പ്രേക്ഷകരെ ഏറെ കൗതുകത്തിലെത്തിച്ച ഈ ഗാനം പൂർത്തിയാകുന്നത്. ബുള്ളറ്റ് ബൈക്കിനെ മനസ്സു കൊണ്ടും ശരീരം കൊണ്ടും പ്രണയിച്ച ഒരു യുവാവിൻ്റെ കഥ രസാവഹമായി അവതരിപ്പിക്കുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പിആർഒ – വാഴൂർ ജോസ്.
Post Your Comments