വിജയ് ദേവരകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ തിയേറ്ററിൽ കൂപ്പുകുത്തുകയാണ്. റിലീസിന് മുൻപ് വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത് എന്നാൽ പ്രേക്ഷകർ ചിത്രത്തെ പൂർണ്ണമായും കൈവിട്ടു. പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു ലൈഗർ എത്തിയത്. ബോളിവുഡ് നടി അനന്യ പാണ്ഡെയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
ഇപ്പോളിതാ, ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുരി ജഗന്നാഥ് – വിജയ് ദേവരകൊണ്ട ടീമിന്റെ അടുത്ത ചിത്രം നിർത്തിവെച്ചെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ‘ജന ഗണ മന’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർത്തിവെച്ചെന്നാണ് വിവരം. ലൈഗർ നേരിട്ട പരാജയമാണ് ഈ തീരുമാനമെടുക്കാനുള്ള കാരണം. ലൈഗർ പരാജയപ്പെട്ട സാഹചര്യത്തിൽ വലിയ ബജറ്റിൽ മറ്റൊരു സിനിമ ചിത്രീകരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് അണിയറക്കാർ എന്നാണ് റിപ്പോർട്ട്. ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുരി ജഗന്നാഥിനൊപ്പമുള്ള പുതിയ സിനിമയിൽ നിന്ന് വിജയ് ദേവരകൊണ്ടയോട് പിന്മാറാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു.
പുരി ജഗന്നാഥ് തന്നെയാണ് ‘ജന ഗണ മന’ എന്ന ചിത്രത്തിന്റെ രചനയും നിർവ്വഹിക്കുന്നത്. ചാർമ്മി കൗർ, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസർ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടർ സിങ്ക റാവു എന്നിവരാണ് ഇത് നിർമ്മിക്കുന്നത്.
Post Your Comments