GeneralLatest NewsMollywoodNEWS

പപ്പയുടെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു, വീട്ടിലെ സൂപ്പര്‍ ഹീറോ: മെറീന മൈക്കിള്‍

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്

മുംബൈ ടാക്‌സി,ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മെറീന മൈക്കിള്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ പപ്പയെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

read also:ബോക്സ് ഓഫീസിൽ തകർന്ന് ലൈ​ഗർ: വിജയ് ദേവരകൊണ്ട – പുരി ജ​ഗന്നാഥ് ചിത്രം നിർത്തിവച്ചു

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. എന്റെ വീട്ടില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോയെ കിട്ടി, അദ്ദേഹത്തിന്‍റെ പേര് മൈക്കിള്‍ കുരിശിങ്കല്‍’. അച്ഛന്റെ ഭൗതീക ശരീരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രത്തിനൊപ്പമാണ് മറീനയുടെ കുറിപ്പ്.

shortlink

Post Your Comments


Back to top button