GeneralKollywoodLatest NewsNEWS

നിങ്ങളെക്കൊണ്ട് എന്റെ സന്തോഷം തകര്‍ക്കാന്‍ പറ്റുമോ? ഭർത്താവിന്റെ വണ്ണത്തെക്കുറിച്ച് പരിഹാസം, മറുപടിയുമായി മഹാലക്ഷ്മി

എനിക്കിതൊരു വലിയ ആശങ്കയായിരുന്നില്ല.

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിര്‍മ്മാതാവുമായ രവിന്ദര്‍ ചന്ദ്രശേഖരനും തിരുപ്പതിയില്‍വെച്ച്‌ കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇരുവരെയും ബോഡി ഷെയിമിങ് നടത്തുന്ന തരത്തിൽ ഉള്ളവയാണ് സോഷ്യൽ മീഡിയയിലെ പല കമന്റുകളും. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് മഹാലക്ഷ്മിയും രവീന്ദറും. ‌

രവിന്ദര്‍ ചന്ദ്രശേഖരന്റെ വാക്കുകൾ ഇങ്ങനെ : ‘പരിചയപ്പെട്ട ശേഷം ഒരു പോയന്റില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാനാവുമെന്ന് മനസ്സിലായി. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച കാണുമ്പോള്‍ ഞാനിവളെ തട്ടിക്കൊണ്ട് പോന്നതാണോ എന്ന് തോന്നിപ്പോയി. ഒന്ന് രണ്ട് വര്‍ഷമായി വിവാഹത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ലൗ കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പ്രണയത്തിന് ശേഷം വിവാഹത്തിലേക്ക് പെട്ടന്ന് വന്നു. പക്ഷെ ഞാന്‍‌ കുറച്ചധികം സമയമെടുത്തു. ഇനിയും സമയം തരാം വിവാഹം ആലോചിച്ച്‌ മതിയെന്നായിരുന്നു ഞാന്‍ ഇവളോട് പറഞ്ഞത്. നീ എത്ര സമയവും എടുത്തോളൂ. അത്ര പെട്ടെന്നൊന്നും എന്റെ തടി കുറയില്ല. ഞാന്‍ നന്നായി തടി കുറച്ചിട്ട് വന്ന് വരാം എന്ന് ഞാന്‍ പറഞ്ഞു.

read also: പപ്പയുടെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു, വീട്ടിലെ സൂപ്പര്‍ ഹീറോ: മെറീന മൈക്കിള്‍

അത് നടക്കില്ലെന്നായിരുന്നു ഇവള്‍ പറഞ്ഞത്. ഞാന്‍ തടിച്ചിരിക്കുന്നതില്‍ എന്നേക്കാള്‍ കൂടുതല്‍ ആശങ്ക ഈ ലോകത്തിനാണ്. ഈ ശരീരം കൊണ്ട് അത് ചെയ്യുമോ ഇത് ചെയ്യുമോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ ഏത് സാഹചര്യത്തിലാണെങ്കിലും എന്റെ സിനിമകള്‍ ഓടിയില്ലെങ്കിലും ഞാന്‍ എത്ര സന്തോഷത്തിലാണ്. നിങ്ങളെക്കൊണ്ട് അത് തകര്‍ക്കാന്‍ പറ്റുമോ. എന്റെ ശരീരത്തെ കളിയാക്കുന്നതിനെയും ഞാന്‍ പോസിറ്റീവ് ആയാണ് കാണുന്നത്. അതിലെങ്കിലും നിങ്ങള്‍ ചിരിച്ചല്ലോ അതിനാല്‍ എന്റെ ശരീരം നിനക്ക് സഹായമാവുന്നുണ്ട്. എന്നെ കണ്ടാലേ നിങ്ങള്‍ സന്തോഷിക്കുന്നെങ്കില്‍ ഈ ശരീരം വെച്ചിരിക്കുന്ന ഞാന്‍ എത്ര സന്തോഷിക്കും.’- രവിന്ദര്‍ പറഞ്ഞു.

‘എനിക്കിതൊരു വലിയ ആശങ്കയായിരുന്നില്ല. എന്തിനാണ് ഇതിത്ര വലിയ കാര്യമായി കാണുന്നത്. എനിക്കാണ് അത് തോന്നേണ്ടത്. എനിക്കങ്ങനെ തോന്നുന്നില്ലെന്നാണ് ഞാനിദ്ദേഹത്തോട് പറഞ്ഞത്. എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല. എനിക്കിവരെ ഇഷ്ടമാണ്. എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ എനിക്ക് ഇഷ്ടമാണ്’- ഭര്‍ത്താവിന്റെ വണ്ണത്തെ പറ്റി മഹാലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button