നടനായും സംവിധായകനായും മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കോമഡി റോളുകളും സീരിയസ് റോളുകളും തന്റേതായ രീതിയിൽ മികച്ചതാക്കുന്ന താരമാണ് ബേസിൽ. ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘മിന്നൽ മുരളി’എന്നീ സിനിമകളിലൂടെ മികച്ച സംവിധായകൻ എന്ന നിലയിലും തിളങ്ങി. ‘പാൽതു ജാൻവർ ‘ എന്ന ചിത്രമാണ് ബേസിലിന്റേതായി അവസാനം തിയേറ്ററിലെത്തിയത്.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സംവിധാനം ചെയ്തതിനേക്കാൾ കൂടതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സംവിധാനമാണ് ഇഷ്ടം എന്നാണ് ബേസിൽ പറയുന്നത്.
ബേസിൽ ജോസഫിന്റെ വാക്കുകൾ:
സംവിധാനം ചെയ്തതിനേക്കാൾ കൂടതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സംവിധാനമാണ് എനിക്ക് ഇഷ്ടം. ജീവിതത്തിൽ ഏറ്റവും ഇഷ്ടത്തോടെ കടന്നുവന്നതും ഇനി തുടരാൻ ആഗ്രഹിക്കുന്നതും സംവിധായകൻ എന്ന റോൾ ആണ്. ‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു, പക്ഷെ അത് വിജയിച്ചതോടെ പ്രേക്ഷകർ എന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ തുടങ്ങി. സംവിധായകൻ എന്ന നിലയിലുള്ള മേൽവിലാസം തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.
Post Your Comments