നടന് ബാലയെക്കുറിച്ച് രമേശ് പിഷാരടിയുടെയും ടിനി ടോമിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തങ്ങളെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മ്മകളുമാണ് ഇരുവരും വീഡിയോയിൽ പങ്കുവച്ചത്. ഇപ്പോഴിതാ, ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല.
‘ടിനി ടോമിനെ എനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ട്. എന്റെ ഓണം അദ്ദേഹം നശിപ്പിച്ചു. എന്നാല്‍, എന്നെ ഏറ്റവും മനോഹരമായി അനുകരിച്ചത് ടിനി ടോം ആയിരുന്നു. അതില്‍ അതിയായ സന്തോഷമുണ്ട്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല’.
Read Also:- കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ തിരുവോണത്തിന്: പുതിയ വീഡിയോ ഗാനം പുറത്ത്
‘ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഇത് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇരുന്നു കാണുമ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്’ ബാല പറഞ്ഞു.
Post Your Comments