CinemaGeneralIndian CinemaKollywoodLatest News

യുവൻ ശങ്കർ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ്

സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ്. ചെന്നൈയിലെ സത്യഭാമ സർവകലാശാലയാണ് അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. 25 വർഷത്തിലേറെയായി തമിഴ് സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് ആദരവ്. ‘പതിനാറാം വയസ്സിൽ സംഗീത സംവിധായകനായി പ്രവർത്തിക്കുകയും രണ്ടര പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി 150-ലധികം സിനിമകൾക്ക് സംഗീതം നൽകുകയും ചെയ്ത യുവൻ ശങ്കർ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും’, ഇങ്ങനെയാണ് സർവകലാശാല ഔദ്യോ​ഗികമായി അറിയിച്ചത്.

Also Read: തിരുവനന്തപുരത്തിന്റെ മണ്ണിൽ ഒരു തെക്കൻ തല്ല് കേസ് ടീം: ആവേശത്തിമർപ്പിൽ ലുലുമാൾ!!

1997ൽ ആണ് യുവൻ സം​ഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശരത് കുമാർ നായകനായ അരവിന്ദൻ എന്ന സിനിമയിലായിരുന്നു യുവൻ ആദ്യം സം​ഗീതം നിർവ്വഹിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും തിരക്കുള്ള സം​ഗീത സംവിധായകനായി അദ്ദേഹം മാറി. തമിഴിലും തെലുങ്കിലുമായി 160ലധികം സിനിമകൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചോളം സിനിമകളിൽ ഗാനങ്ങൾക്ക് വരികളെഴുതിയിട്ടുണ്ട്. നാല് സിനിമകളും നിർമ്മിച്ചു. തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയർ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button