
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തങ്കം. നവാഗതനായ സഹീദ് അറാഫത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്കരന്റേതാണ് തിരക്കഥ. ജോജിക്ക് ശേഷം ശ്യാമിന്റെ തിരക്കഥയിൽ നിർമ്മിക്കപ്പെടുന്ന ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിനൊപ്പം വർക്കിംഗ് ക്ലാസ് ഹീറോസ് കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് ആരംഭിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവയാണ് ഈ ബാനറിന്റേതായി ഇതുവരെ പുറത്തെത്തിയ ചിത്രങ്ങൾ.
Also Read: അജിത്തിനൊപ്പം ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര: സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ
തങ്കത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ഗൗതം ശങ്കർ ആണ് തങ്കത്തിന്റെ ഛായാഗ്രാഹകൻ. ബിജിബാൽ ആണ് സിനിമയിൽ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
Post Your Comments