നടി മോനിഷയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ മണിയൻപിള്ള രാജു. മരണശേഷം ഒരിക്കൽ താൻ മോനിഷയെ സ്വപ്നത്തിൽ കണ്ടുവെന്നും പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്ന് ഈ കഥ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി എന്നും മണിയൻപിള്ള രാജു പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് താരം മോനിഷയെക്കുറിച്ച് സംസാരിച്ചത്.
‘ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്. അന്നത്തെ ഷൂട്ടിങ്ങും, കമലദളം സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ് അവർ തിരിച്ച് പോവുമ്പോഴാണ് അപകടം ഉണ്ടാവുന്നത്. അക്കാലത്ത് ഹോട്ടലിലെ 504 എന്നൊരു റൂമിലാണ് താനും പ്രിയദർശനും താമസിച്ചിരുന്നത്. അങ്ങനെ ഒരിക്കൽ പോയപ്പോൾ 504 ൽ ആളുണ്ടെന്ന് പറഞ്ഞു. അങ്ങനെ 505 ൽ കിടന്നു’.
‘രാത്രി ആയപ്പോൾ മോനിഷ അടുത്ത് വന്ന് നിൽക്കുന്നു. ആ ചേട്ടൻ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോൾ താൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണർന്നപ്പോൾ അവിടെ ആരുമില്ല. അവിടെ അപ്പോൾ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു. പക്ഷേ താനാകെ വിയർത്ത് കുളിച്ചിരുന്നു. വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് അന്ന് മോനിഷ ധരിച്ചിരുന്നത്. അന്ന് താൻ നന്നായി പേടിച്ചിരുന്നു’.
Read Also:- മഹേഷ് ബാബുവിന്റെ ‘എസ്എസ്എംബി 28’: തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ മാത്യു
‘പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്ന് ഈ കഥ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി. കമലദളത്തിൻ്റെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു അന്ന് താമസിച്ചത്. അവർ ആ പരിപാടിയിൽ വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രം ധരിച്ചാണ് വന്നതെന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ, ആ പരിപാടിയോ അതിലെ മോനിഷയെ ഞാൻ കണ്ടിരുന്നില്ല’ മണിയൻപിള്ള പറഞ്ഞു.
Post Your Comments