CinemaGeneralIndian CinemaLatest NewsMollywood

‘ഇതിലേതാ ഒറിജിനൽ ‘: പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി ഗിന്നസ് പക്രു

നടൻ ഗിന്നസ് പക്രുവിനായി മെഴുകിൽ പ്രതിമ തീർത്ത് ശിൽപി ഹരികുമാർ. കോട്ടയം പ്രസ്‌ ക്ലബ്ബിൽ ഗിന്നസ് പക്രു തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഒറ്റ നോട്ടത്തിൽ സാക്ഷാൽ ഗിന്നസ് പക്രു തന്നെയാണ് ഈ പ്രതിമ. അത്ര സൂക്ഷമമായാണ് ഹരികുമാർ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. വേദിയിലെത്തിയ പ്രകുവിന്റെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ടപ്പോൾ കാണികളും ആ​ദ്യമൊന്ന് അമ്പരന്നു.

ഗിന്നസ് പക്രുവിന്റെ പിറന്നാൾ ദിനത്തിലാണ് ഈ സമ്മാനം കിട്ടിയത്. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോൾ തോന്നിയതെന്നാണ്  നടൻ പറഞ്ഞത്.

Also Read: ബിജു മേനോനും വിനീത് ശ്രീനിവാസനും പിന്നെ ഭാവന സ്റ്റുഡിയോസും: തങ്കത്തിന് പാക്കപ്പ്

‘ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. നമ്മളും കലാമേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമാണിത്. പ്രതിമയ്ക്ക് വേണ്ടി ഹരികുമാർ ചെലവഴിച്ച സമയം മുഴുവൻ എന്നോടുള്ള സ്നേഹമാണ്. കൺപീലി വരെ വ്യക്തമായി നിരീക്ഷിച്ച് അദ്ദേഹം ചെയ്തിട്ടുണ്ട്’, ​ഗിന്നസ് പക്രു പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button