കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കിയ നച്ചത്തിരം നഗരിരത്ത് കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മുൻവിധികളെയും, വിദ്വേഷങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇപ്പോളിതാ, സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നടി ദുഷാര വിജയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു ദളിത് പെൺകുട്ടിയുടെ വേഷത്തിലാണ് ദുഷാര സിനിമയിൽ അഭിനയിക്കുന്നത്. അത്തരത്തിലൊരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ദുഷാര പറയുന്നത്.
Also Read: സ്റ്റൈലിഷായി കാവ്യ മാധവൻ, കൂൾ ലുക്കെന്ന് ആരാധകർ: ചിത്രങ്ങൾ വൈറൽ
‘ജീവിതത്തിന്റെ ഒഴുക്ക് അറിയുന്ന അവൾക്ക് കണ്ണുനീർ വരില്ല. റെനെ എന്ന പെൺകുട്ടിയിലൂടെ ഈ വാക്കുകൾ അനുഭവിക്കുന്നത് വിവരണാതീതമായ അനുഭവമാണ്. ഒരു അഭിനേതാവെന്ന നിലയിൽ, തിയേറ്ററുകളിൽ പ്രേക്ഷകരുടെ അഭിനന്ദനവും പ്രശംസയും അനുഭവിക്കുന്നതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നുമില്ല. അത്തരം അത്ഭുതപൂർവമായ നിമിഷങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ, അവ വാചാലമായി പ്രകടിപ്പിക്കാൻ ഒരാൾക്ക് വാക്കുകളില്ല. നച്ചത്തിരം നഗർഗിരത്തിലെ റെനെയ്ക്ക് പ്രശംസകൾ ലഭിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ദളിത് പെൺകുട്ടിയുടെ വേഷം ചെയ്തതിലും അത്തരം ദശലക്ഷക്കണക്കിന് മുഖങ്ങളെ പ്രതിനിധീകരിച്ചതിലും എനിക്ക് അഭിമാനമുണ്ട്’, ദുഷാര കുറിച്ചു.
Post Your Comments