BollywoodCinemaGeneralIndian CinemaLatest News

‘സുശാന്തിന്റെ മരണം നേട്ടങ്ങൾക്ക് ഉപയോഗിച്ചവരുണ്ട്, ബോയ്കോട്ട് ക്യാംപെയ്ൻ നടത്തുന്നത് ബോളിവുഡിനെ വെറുക്കുന്നവർ’: സ്വര

ബോളിവുഡ് സിനിമ ലോകത്ത് കഴിഞ്ഞ കുറേക്കാലമായി ബോയ്കോട്ട് ക്യാംപെയ്നുകൾ സജീവമാകുകയാണ്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോയ്കോട്ട് ക്യാംപെയ്നുകൾ തുടങ്ങിയത്. ഇതിന് പിന്നാലെ പുതിയതായി ഏത് സിനിമ പ്രഖ്യാപിച്ചാലും ബഹിഷ്കരണാഹ്വാനവുമായി ഒരുവിഭാ​ഗം രം​ഗത്തെത്തുന്നത് പതിവായിരിക്കുകയാണ്. ലാൽ സിംഗ് ഛദ്ദ, ലൈഗർ, രക്ഷാബന്ധൻ, ​ഗം​ഗുഭായ് കത്യാവാഡി തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിടെ ബോയ്കോട്ടിന് ഇരയായത്.

ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സ്വര ഭാസ്കർ. പ്രത്യേക അജണ്ടകൾ വച്ച് പ്രവർത്തിക്കുന്ന ചെറു ഗ്രൂപ്പാണ് ഇതിനൊക്കെ പിന്നിലെന്നും അവർ ബോളിവുഡിനെ വെറുക്കുന്നുവെന്നുമാണ് സ്വര പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read: ‘അഞ്ച് പതിറ്റാണ്ടിനിടയിൽ ബോളിവുഡ് ഒരുപാട് മാറി, ആളുകൾക്ക് ഇന്ന് അനന്തമായ അവസരങ്ങളാണ്’: രമേശ് സിപ്പി

‘ബഹിഷ്‌കരണ ആഹ്വാനങ്ങൾ യഥാർത്ഥത്തിൽ ബിസിനസിനെ എത്രത്തോളം ബാധിക്കുമെന്ന് എനിക്കറിയില്ല. സുശാന്തിന്റെ മരണത്തിന് ശേഷം ആലിയ ഭട്ടിന് സോഷ്യൽ മീഡിയയിൽ വളരെയധികം നെഗറ്റീവ് ശ്രദ്ധ ലഭിച്ചു, ഇത് തികച്ചും അന്യായമാണ്. ആ സമയത്ത്, സഡക് 2 പുറത്തിറങ്ങി, അതിന് ധാരാളം ബഹിഷ്‌കരണ കോളുകളും നെഗറ്റീവ് പബ്ലിസിറ്റിയും ലഭിച്ചു. ഗംഗുഭായ് കത്യാവാഡി പുറത്തുവന്നപ്പോൾ, അതേ തരത്തിലുള്ള സംഭാഷണങ്ങൾ വീണ്ടും ആരംഭിച്ചു. ഈ ബോയ്കോട്ട് ക്യാംപെയ്ൻ ബിസിനസിന് വളരെ ഹൈപ്പ് ലഭിച്ചു. പ്രത്യേക അജണ്ടകൾ വച്ച് പ്രവർത്തിക്കുന്ന ചെറു ഗ്രൂപ്പാണ് ഇതിനൊക്കെ പിന്നിൽ. അവർ വിദ്വേഷികളാണ്, അവർ ബോളിവുഡിനെ വെറുക്കുന്നു, അവർ ബോളിവുഡിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. സുശാന്തിന്റെ ദുരന്തം സ്വന്തം അജണ്ടകൾക്കും നേട്ടങ്ങൾക്കും വേണ്ടി ഉപയോഗിച്ചവരുമുണ്ട്’, സ്വര ഭാസ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button