സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് റോയ്. രണ്ട് വർഷം മുൻപ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു എങ്കിലും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സുനിൽ ഇബ്രാഹിം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസമെന്നാണ് സുനിൽ ഫേസ്ബുക്കിൽ കുറിച്ചത്.
Also Read: ‘ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങൾ വേണ്ടെന്ന് വയ്ക്കാൻ തയ്യാർ’: ബാല പറയുന്നു
സുനിൽ ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
#റോയ് സിനിമ എപ്പോൾ വരും?
സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ?ടെക്നിക്കലി എന്തെങ്കിലും പ്രശ്നമായോ?
കോവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ് ആവുന്നില്ലേ?നിയമപരമായ എന്തെങ്കിലും കുരുക്കിൽപ്പെട്ടോ?
വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളിൽ പലതും ഇങ്ങിനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്.
ഈ ചോദ്യങ്ങളിൽ ഒന്ന് പോലും റോയ് വൈകാനുള്ള യഥാർത്ഥ കാരണമല്ല എന്ന് മാത്രം തല്ക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല.
ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങൾ ഫുൾ പവറിൽ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയിൽ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്.
ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു.
സ്നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം …!
Post Your Comments