![](/movie/wp-content/uploads/2022/09/1742489-sarath-kumar-and-parthibans-characters-introduced-from-ponniyin-selvan-movie.webp)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. ചോള രാജവംശത്തിന്റെ ചരിത്ര കഥയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. കൽക്കിയുടെ അതേ പേരിലുള്ള ചരിത്ര നോവൽ ആധാരമാക്കിയാണ് മണിരത്‌നം ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിലെ വലിയ പഴുവേറ്റരയരിനെയും ചിന്ന പഴുവേറ്റരയരിനെയും പരിചയപ്പെടുത്തി കൊണ്ടുള്ള പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ശരത് കുമാറും പാർത്ഥിപനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 ന് സിനിമ തിയേറ്ററുകളിലെത്തും.
Also Read: ബേസിൽ ജോസഫിന്റെ ‘പാൽതു ജാൻവർ’: ഇന്നു മുതൽ
ഐശ്വര്യ റായ്, വിക്രം, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments