കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ദ്വിഭാഷാ ചിത്രമാണ് ‘ഒറ്റ്’. ‘തീവണ്ടി’ എന്ന ചിത്രത്തിന് ശേഷം ടി പി ഫെല്ലിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണിത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.
Also Read: റോയ് എപ്പോൾ വരും?: റിലീസ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി സംവിധായകൻ
സിനിമ സെപ്റ്റംബർ രണ്ടിന് തിയേറ്ററിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ, തമിഴ് പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചില തടസങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ദ്വിഭാഷാ ചിത്രമായതിനാൽ തമിഴ് – മലയാളം പതിപ്പുകൾ ഒരേദിവസം തന്നെ റിലീസ് ചെയ്യാനാണ് തിയ്യതി നീട്ടിയത്. ഇപ്പോളിതാ, സിനിമ സെപ്റ്റംബർ 8ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.
തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിൽ നായിക. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹകൻ. അപ്പു എൻ ഭട്ടതിരിയാണ് സിനിമ എഡിറ്റ് ചെയ്യുന്നത്.
Post Your Comments