ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകനായെത്തുന്നത്. തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന സിനിമ ആണിത്.
തന്റെ അടുത്ത സിനിമ ഇര്‍ഷാദ് പരാരിക്കും മുഹ്സിന് പരാരിക്കുമൊപ്പമായിരിക്കുമെന്ന വിവരം ആഷിഖ് ഉസ്മാന് ആണ് അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആഷിഖ് ഉസ്മാന് ഈ വാര്‍ത്ത പങ്കുവെച്ചത്.
Also Read: തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ റോഷൻ മാത്യു: മഹേഷ് ബാബുവിനൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കും
‘അയല്‍വാശി’ എന്ന ചിത്രമായിരുന്നു ഇര്‍ഷാദ് പരാരിയുടേതായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതാണ് ഷൈനിനെ നായകനാക്കി ഒരുക്കുന്നതെന്നാണ് സൂചന. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന് പരാരിയാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്. മുഹ്സിന് പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി.
Post Your Comments