
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ ഒരുക്കുന്ന ചിത്രമാണ് ‘പാൽതു ജാൻവർ’. ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read Also:- കാത്തിരിപ്പിന് വിരാമം: പാപ്പനെ ഇനി ഒടിടിയിൽ കാണാം
രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാ സംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്.
Post Your Comments