അക്ഷയ് കുമാറിന്റെ ‘കട്‍പുത്‍ലി’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

അക്ഷയ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘കട്‍പുത്‍ലി’. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. രഞ്ജിത്ത് എം തിവാരിയാണ് കട്‍പുത്‍ലി സംവിധാനം ചെയ്യുന്നത്. പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ് എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്. അക്ഷയ് കുമാര്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കാസ്റ്റിം​ഗും ഉണ്ട്.

Read Also:- ലൈഗറിൽ അഭിനയിക്കാൻ മൈക്ക് ടൈസൺ വാങ്ങിയത് വൻ തുക

ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ ​ഗംഭീരമാക്കിയ മലയാളി നടന്‍ സുജിത്ത് ശങ്കറാണ് ചിത്രത്തില്‍ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്. രാകുല്‍ പ്രീത് സിംഗാണ് അക്ഷയ് കുമാറിന്റെ നായിക. അസീം അറോറ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം രാജീവ് രവിയാണ്. സൗണ്ട് ഡിസൈനര്‍ ദിലീപ് സുബ്രഹ്‍മണ്യന്‍, ആക്ഷന്‍ ഡയറക്ടര്‍ പര്‍വേസ് ഷെയ്ഖ്.

Share
Leave a Comment