CinemaGeneralIndian CinemaLatest NewsMollywood

‘ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങൾ വേണ്ടെന്ന് വയ്ക്കാൻ തയ്യാർ’: ബാല പറയുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബിഗ് ബി. 2007 പുറത്തിറങ്ങിയ ചിത്രത്തിന് തിയേറ്ററിൽ മികവ് പുലർത്താൻ സാധിച്ചില്ലെങ്കിലും ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ബിലാൽ ജോൺ കുരിശിങ്കൽ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ആരാധകർ അത്രത്തോളം നെഞ്ചേറ്റിയിട്ടുണ്ട്.

സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. എന്നാൽ, രണ്ടാം ഭാഗമായ ബിലാൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോകുകയായിരുന്നു. ബിഗ് ബിയിൽ വേഷമിട്ട മിക്ക അഭിനേതാക്കളും ബിലാലിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ‌

Also Read: ഇരട്ട വേഷത്തിൽ ത്രില്ലടിപ്പിക്കാൻ കാർത്തി: ‘സർദാറി’ന്റെ കേരള റൈറ്റ്സ് സ്വന്തമാക്കി ഫോർച്യൂൺ സിനിമാസ്

ഇപ്പോളിതാ, സിനിമയെ കുറിച്ച് നടൻ ബാല പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ബിലാലിന് വേണ്ടി നൂറ് സിനിമകൾ വേണ്ടെന്ന് വയ്ക്കാൻ തയ്യാറാണെന്നാണ് ബാല പറയുന്നത്. ‘ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങൾ വിടാൻ ഞാൻ റെഡിയാണ് അത്ര നല്ല സ്‌ക്രിപ്റ്റാണ് ബിലാലിന്റേത്, ഷൂട്ടിങ് കഴിഞ്ഞാൽ പ്രിവ്യു കാണാൻ വിളിക്കും. എന്നാൽ ഞാൻ പോകില്ല. ലോക്കൽ തിയേറ്ററിലിരുന്ന് സിനിമ കാണണമെന്നാണ് എന്റെ ആഗ്രഹം’, ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button