ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റുകളുടെ തോഴനായിരുന്നു സംവിധായകൻ സിബി മലയിൽ. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ വീണ്ടു സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ആസിഫ് അലിയെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന കൊത്ത് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ഇപ്പോളിതാ, മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ സിബി മലയിൽ നടി റിമ കല്ലിങ്കലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. യുവ താരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ടെന്ന് പറഞ്ഞ കൂട്ടത്തിലാണ് റിമയെ കുറിച്ചും അദ്ദേഹം പറഞ്ഞത്. ഒരിക്കൽ തന്നോട് പറയാതെ റിമ കല്ലിങ്കൽ ലൊക്കേഷനിൽ നിന്നും പോയെന്നും രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു എന്നുമാണ് സിബി മലയിൽ പറഞ്ഞത്.
Also Read: ബേസിൽ ജോസഫിന്റെ ‘പാൽതു ജാൻവർ’: നാളെ മുതൽ
സിബി മലയിലിന്റെ വാക്കുകൾ:
യുവ താരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. പ്രേം നസീർ അടക്കമുള്ള താരങ്ങൾ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണ്. ഒരിക്കൽ നടൻ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ചതിന് ശേഷമാണ് ചെയ്തത്. അത്രത്തോളം സീനിയറായ ആർട്ടിസ്റ്റായിട്ടു കൂടി അദ്ദേഹം നൽകിയ ബഹുമാനം വലുതാണ്. ജഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ചശേഷമെ മേക്കപ്പ് അഴിക്കൂ. അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്.
പക്ഷെ പുതിയ തലമുറയിലെ ആളുകളിൽ ചിലർക്കെങ്കിലും അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണയുണ്ട്. ചില അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. ഒരിക്കൽ എന്നോട് പറയാതെ റിമ കല്ലിങ്കൽ ലൊക്കേഷനിൽ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നു.
Post Your Comments