വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ടിലെ’ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. വിനയന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം റിലീസ് ചെയ്തത്. ‘മയില്‍പ്പീലി ഇളകുന്നു’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ആണ് ഈണമൊരുക്കിയത്. മൃദുല വാര്യറും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചത്. ദീപ്തി സതിയുടെ നൃത്തചുവടുകളാണ് ഗാനരംഗത്തിലുള്ളത്.
ആറാട്ടുപുഴ വേലായുധപ്പണിക്കറുടെ ജീവിതമാണ് സിനിമ പറയുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമ്മിക്കുന്നത്. സെപ്റ്റംബർ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഉൾപ്പടെ പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
Also Read: നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതരായി
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Post Your Comments