CinemaGeneralIndian CinemaLatest NewsMollywood

‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’: ഇതാ ഒരു വ്യത്യസ്ത കാസ്റ്റിം​ഗ് കോൾ

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രതീഷ് പൊതുവാൾ. അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ​ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

‘ വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് കാസ്റ്റിംഗ് കോളിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനെയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഒരു ഫോട്ടോയും വീഡിയോയും അയക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തിറക്കി നിമിഷങ്ങൾക്കകം തന്നെ ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.

Also Read: ‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ മനോഹര ഗാനം എത്തി

സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായകയാണ് സിനിമ നിര്‍മ്മിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രനീവാസന്‍ ആണ് നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button