തെലുങ്കിൽ മാത്രമല്ല, മലയാളികൾക്കും പ്രിയങ്കരനായ നടനാണ് നാഗാർജുന അക്കിനേനി. ജനപ്രിയ നടൻ അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന. 1967ലാണ് തന്റെ പിതാവിനെപ്പോലെ നാഗാർജുനയും ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്. ദ് ഗോസ്റ്റാണ് താരത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. പണത്തിനും താരപദവിക്കും വേണ്ടി സിനിമ ചെയ്യേണ്ട കാര്യം തനിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
Also Read: യശോദയിലെ സാമന്തയുടെ പുതിയ ലുക്ക് എത്തി, ടീസർ സെപ്റ്റംബർ 9ന്
നാഗാർജുനയുടെ വാക്കുകൾ:
താൽപര്യമുള്ള സമയത്ത് സിനിമ ചെയ്യാനാണ് എനിക്ക് ഇഷ്ടം. താരപദവിയോ പണമോ നോക്കി സംതൃപ്തിയില്ലാതെ സിനിമ ചെയ്യേണ്ട കാര്യം എനിക്കില്ല. പറ്റുന്ന കാലംവരെ നല്ല സിനികൾ ചെയ്യുക. സിനിമാ സെറ്റിൽവെച്ചാണ് എന്റെ അച്ഛൻ അക്കിനേനി നാഗേശ്വരറാവു മരിക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം അതിനെക്കാൾ മികച്ചത് മറ്റെന്താണ്.
അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും നാഗാർജുന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 9ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Post Your Comments