BollywoodCinemaGeneralIndian CinemaLatest News

‘നമ്മളെ സ്നേഹിക്കുന്ന ഒരാൾ വീട്ടിൽ കാത്തിരിക്കാനുള്ളത് വളരെ മനോഹരമാണ്’: മൗനി റോയ്

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മൗനി റോയ്. ഇപ്പോൾ, ബോളിവുഡ് സിനിമകളിൽ തിരക്കുള്ള നടിയാണ് മൗനി. ബ്രഹാമസ്ത്രയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇപ്പോളിതാ, 67ാംമത് ഫിലിം ഫെയർ പുരസ്കാരദാന ചടങ്ങിൽ മൗനി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തിൽ വിവാഹത്തിനുള്ള പ്രാധാന്യത്തെ കുറിച്ചാണ് താരം പറഞ്ഞത്. എല്ലാവരും വിവാഹം കഴിക്കണമെന്നും വിവാഹത്തിന് ശേഷം തന്റെ ജീവിതത്തിൽ വളരെ മനോഹരമായ മാറ്റങ്ങൾ ഉണ്ടായെന്നുമാണ് നടി പറയുന്നത്.

Also Read: ‘വിക്കി കൗശലുമായുള്ള വിവാഹം സ്വകാര്യമാക്കിയതിന്റെ കാരണമിതാണ്’: കത്രീന കൈഫ് പറയുന്നു

‘എല്ലാവരും വിവാഹം കഴിക്കണം. നിരവധി മഹത്തായ വിവാഹങ്ങൾ കണ്ടിട്ടുണ്ട്, എന്റെ മാതാപിതാക്കൾ പോലും. നമ്മളെ സ്നേഹിക്കുന്ന ഒരാൾ വീട്ടിൽ കാത്തിരിക്കുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്’, മൗനി പറഞ്ഞു.

2022 ജനുവരി 27നായിരുന്നു മൗനി റോയിയുടേയും മലയാളിയായ സൂരജ് നമ്പ്യാരുടേയും വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

 

 

shortlink

Related Articles

Post Your Comments


Back to top button