CinemaGeneralIndian CinemaKollywoodLatest News

നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതരായി

തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദറിന്‍റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിയ്ക്ക് ഒരു മകനുണ്ട്.

രവീന്ദര്‍ നിര്‍മ്മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം. വിവാഹ ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Also Read: ലൈഗറിന്റെ പരാജയം ഏറ്റെടുത്ത് പുരി ജഗന്നാഥ്: വിതരണക്കാരുടെ നഷ്ടം നികത്തും

തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ സിനിമകകളാണ് രവീന്ദ്രന്‍ നിര്‍മ്മിച്ചത്. അവതാരകയായി എത്തിയ മഹാലക്ഷ്മി പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.

 

 

shortlink

Related Articles

Post Your Comments


Back to top button