ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021 ഡിസംബർ 9നാണ് ഇരുവരും വിവാഹിതരായത്. വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ പോലും വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നില്ല. ഇത് ബോളിവുഡിൽ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു.
ഇപ്പോളിതാ, വിവാഹം സ്വകാര്യമാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കത്രീന. ഫിലിം ഫെയർ പുരസ്കാരദാന ചടങ്ങിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡിനെ തുടർന്നാണ് വിവാഹം വളരെ സ്വകാര്യമാക്കിയതെന്നാണ് താരം പറഞ്ഞത്.
Also Read: ‘താരപദവിയോ പണമോ നോക്കി സംതൃപ്തിയില്ലാതെ സിനിമ ചെയ്യേണ്ട കാര്യം എനിക്കില്ല’: നാഗാർജുന
‘കോവിഡിനെ തുടർന്നാണ് വിവാഹം വളരെ സ്വകാര്യമാക്കിയത്. എന്നേയും കുടുംബത്തേയും കോവിഡ് വ്യക്തിപരമായി ബാധിച്ചത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. അത് ഗൗരവകരമായി എടുക്കേണ്ട കാര്യമായിരുന്നു. ഈ വർഷം വളരെ മികച്ചതായിരിക്കുമെന്നാണ് വിചാരിക്കുന്നത്. പക്ഷെ ഞങ്ങൾ വളരെ ജാഗ്രത പുലർത്തിയിരുന്നു. എന്നാലും വിവാഹം വളരെ മനോഹരമായിരുന്നു. ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരാണെന്നാണ് ഞാൻ കരുതുന്നത്’, കത്രീന പറഞ്ഞു.
Post Your Comments