
ദുല്‍ഖര്‍ സല്മാന്, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുഡി ഒരുക്കിയ സീതാരാമം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നിലവിൽ 75 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിട്ടുണ്ട്. മികച്ച ഓപ്പണിങ് നേടിയ ചിത്രം രണ്ടാം വാരത്തില്‍ തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും 55 കോടിക്ക് അടുത്താണ് ഇത് വരെ കളക്ട് ചെയ്തത്.
ഇപ്പോളിതാ, സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മൃണാള്‍ താക്കൂറിന്റേത് അതിശയകരമായ പ്രകടനമായിരുന്നുവെന്നാണ് കങ്കണ പറയുന്നത്. സിനിമയുടെ ഹിന്ദി പതിപ്പ് കാണാനായി കാത്തിരിക്കുകയാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ എഴുതി. ‘അതിശയകരമായ പ്രകടനത്തിന് മൃണാള്‍ താക്കൂറിനും സീതാരാമത്തിന്റെ മികച്ച വിജയത്തിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, ഹിന്ദി പതിപ്പിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു’, കങ്കണ കുറിച്ചു.
Also Read: കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ട: രണ്ടാം ഭാഗം വരുന്നു
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ രണ്ടാനാണ് റിലീസിന് എത്തുന്നത്. പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുക. തെന്നിന്ത്യയില്‍ നിന്നും മികച്ച വിജയം നേടിയ ചത്രം ബോളിവുഡിലും അത് ആവര്‍ത്തിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
Post Your Comments