വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ തിയേറ്ററുകളിൽ കിതയ്ക്കുകയാണ്. വലിയ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രം പ്രതീക്ഷയ്ക്കൊത്ത് വരുമാനം ഉണ്ടാക്കിയില്ലെന്നാണ് വിവരം. 50 കോടി നഷ്ട്ടമെങ്കിലും സിനിമ ഉണ്ടാക്കും എന്നാണ് കണക്ക്കൂട്ടുന്നത്. ഇന്ത്യയിലൊട്ടാകെ 3000ത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.
ഇപ്പോളിതാ, സിനിമയുടെ പരാജയം മൂലം ഉണ്ടായ നഷ്ടം നികത്തണം എന്ന ആവശ്യവുമായി വിതരണക്കാർ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങൾക്കുണ്ടായ നഷ്ട്ടം തിരിച്ച് തരണം എന്ന ആവശ്യവുമായി സംവിധായകന്‍ പുരി ജഗന്നാഥിനെ കാണാനൊരുങ്ങുകയാണിപ്പോള്‍ സിനിമയുടെ വിതരണക്കാര്‍. റിലീസിന് മുന്‍പ് തിയേറ്റര്‍ ഡീലുകളും മറ്റും കൈകാര്യം ചെയ്തത് വഴി നിര്‍മ്മതാക്കള്‍ ലാഭം നേടിയിരുന്നു. വിസാഗ് ഭാഗത്ത് സിനിമ വിതരണം ചെയ്ത ദില്‍ രാജു 4 കോടിയോളം രൂപയാണ് നഷ്ട്ടം നേരിട്ടത്. ദില്‍ രാജു പുരി ജഗന്നാഥിനെ കണ്ട് സാഹചര്യം വ്യക്തമാക്കിയിരുന്നു.
പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക് ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ധർമ്മ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായിട്ടാണ് സിനിമ നിർമ്മിച്ചത്.
Post Your Comments