CinemaGeneralIndian CinemaLatest NewsMollywood

‘ആ സിനിമയിൽ അഭിനയിക്കാൻ ടൊവിനോ വളരെ കുറച്ച് പൈസ മാത്രമേ വാങ്ങിയിട്ടുള്ളൂ, അതൊരു എക്സ്പിരിമെന്റൽ സിനിമയാണ്’: ബേസിൽ ജോസഫ്

നടൻ, സംവിധായകൻ എന്നീ നിലകളിൽ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. പാൽ തു ജാൻവർ എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ടൊവിനോ തോമസിനെ കുറിച്ചും, ഇരുവരും ഒന്നിച്ച് അഭിനയിച്ച ഡിയർ ഫ്രണ്ട് എന്ന ചിത്രത്തെ കുറിച്ചുമാണ് ബേസിൽ പറയുന്നത്. ഡിയർ ഫ്രണ്ട് താൻ സംവിധാനം ചെയ്യുന്ന ടൈപ്പ് സിനിമ അല്ലെന്നും ആക്റ്റിം​ഗ് കരിയറിൽ ഏറ്റവും ഹെൽപ്ഫുള്ളായതിനാലാണ് താനും ടൊവിനോയുമൊക്കെ അത്തരമൊരു ചിത്രത്തിൽ അഭിനയിച്ചതെന്നുമാണ് ബേസിൽ പറയുന്നത്.

Also Read: അത് ഉറപ്പിച്ചു, ‘ഇന്ത്യൻ 2’വിൽ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാൾ തന്നെ: ചിത്രങ്ങൾ പുറത്ത്

ബേസിൽ ജോസഫിന്റെ വാക്കുകൾ:

എനിക്ക് ആ ടീമിനെ ഇഷ്ടമാണ്. അവരുടെ കൺവിക്ഷൻസും അവരുടെ സിനിമകളും മുമ്പ് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. ഞാൻ സംവിധാനം ചെയ്യുന്ന ടൈപ്പ് സിനിമയല്ല ഇത്. എനിക്ക് അതൊരു ലേണിങ്ങ് പ്രോസസാണ്. ആക്റ്റർ എന്ന രീതിയിൽ കുറച്ച് കൂടി സട്ടിലായിട്ട് അഭിനയിക്കാനും പഠിക്കാനുമുള്ള അവസരം കിട്ടി. എന്റെ ആക്റ്റിം​ഗ് കരിയറിൽ ഏറ്റവും ഹെൽപ്ഫുള്ളായിട്ടുള്ള സിനിമ ആയിരുന്നു അത്. അതുകൊണ്ട് തന്നെയാണ് ടൊവിനോയും ആ സിനിമ ചെയ്തത്. ടൊവിനോ സാധാരണ ചെയ്യുന്നതിനെക്കാൾ എത്രയോ പൈസ കുറച്ചിട്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. കാരണം അതൊരു എക്സ്പിരിമെന്റൽ സിനിമയാണ്. കുഞ്ഞ് ബജറ്റിലാണ് ആ സിനിമ ചെയ്തത്. എല്ലാവർക്കും ആ സിനിമയെ പറ്റി കൃത്യമായ ക്ലാരിറ്റി ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button