രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി – ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച്ച തുടക്കമായി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ് തുടക്കമായത്. അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
ദിലീപ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് വിനായക അജിത്ത്, അരുൺ ഗോപി, സിദ്ദിഖ്, ഉദയ് കൃഷ്ണ എന്നിവർ ഈ ചടങ്ങ് പൂർത്തികരിച്ചു. വിനായക അജിത്ത് സ്വിച്ചോൺ കർമ്മം നടത്തി. ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
Also Read: അക്ഷയ് കുമാറിന്റെ ‘കട്‍പുത്‍ലി’ നാളെ മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുക. പുർണ്ണമായും ഉത്തരേന്ത്യയിൽ നടക്കുന്ന കഥയാണിത്. ഉദയ് കൃഷണയുടേതാണ് തിരക്കഥ. ഷാജികുമാറാണ് ഛായാഗ്രാഹകൻ. സെപ്റ്റംബർ പതിനഞ്ചു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും.
സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹർഷൻ, കോസ്റ്റ്യും ഡിസൈൻ – പ്രവീൺ വർമ്മ, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് പാലോട്, അസ്സോസ്സിയേറ്റ് ഡയറക്ടർ – റാം പാർത്ഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ഷിഹാബ് വെണ്ണല, പ്രൊജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – രാംദാസ് മാത്തൂർ.
Post Your Comments