ഷാരൂഖിന്റെ പേരിലുള്ള സ്കോളർഷിപ്പ് പുനരാരംഭിച്ച് ലാ ട്രോബ് സർവകലാശാല. ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ആരംഭിച്ച സ്കോളർഷിപ്പാണിത്. തന്റെ വിശ്രമ വേളയിൽ ഓസ്ട്രേലിയയിൽ എത്തിയ ഷാരൂഖ് ലാ ട്രോബ് യൂണിവേഴ്സിറ്റി ക്യാമ്പസ് സന്ദർശിച്ചതിനിടയിലാണ് ഇന്ത്യൻ വിദ്യാർത്ഥിനികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സ്കോളർഷിപ്പ് നിർത്തിവെച്ചിരുന്നു. ആഗസ്റ്റ് 18 മുതൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ലാ ട്രോബ് സർവകലാശാലയിൽ നാല് വർഷത്തെ ഗവേഷണ സ്കോളർഷിപ്പ് ലഭിക്കും. 2020 ൽ തൃശൂർ സ്വദേശിയായ ഗോപികക്കാണ് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. രാജ്യത്തെ 800 അപേക്ഷകരിൽ നിന്നുമാണ് ഗോപികയെ തിരഞ്ഞെടുത്തത്. ഷാരൂഖാന്റെ കയ്യിൽ നിന്നാണ് സ്കോളർഷിപ്പ് ഏറ്റുവാങ്ങിയത്.
Also Read: പൊലീസായി ഷെയിൻ നിഗം, ഒപ്പം സണ്ണി വെയിനും: വേല ഒരുങ്ങുന്നു
18 ലക്ഷത്തിനടുത്തുള്ള സ്കോളർഷിപ്പാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഒപ്പം ആസിഡ് ആക്രമണത്തിന് ഇരയായവരെ സംരക്ഷിക്കുന്ന മീർ ഫൗണ്ടേഷനുവേണ്ടി ഷാരൂഖ് ഖാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും സർവകലാശാല അംഗീകരിച്ചു. 120ലധികം ആസിഡ് ആക്രമണത്തിന് ഇരയായവരെ പരിപാലിക്കുന്നതിന് ഇത് സഹായകമാകും.
Post Your Comments