
ചെന്നൈ: യുവാക്കളുടെ പ്രിയ താരമായ സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ടീസർ സെപ്റ്റംബർ 9ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങൾക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കാൻ തയ്യാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡികൾ വ്യക്തമാക്കി.
‘പെണ്ണുങ്ങളെ മനസ്സിലാക്കിയാൽ എല്ലാം സിംപിൾ ആണ്’: ജിയോ ബേബി പറയുന്നു
ടീസർ റിലീസ് ചെയ്യുന്നതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണ് പോസ്റ്ററിലുള്ളത്. 5 ഭാഷകളിലായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments