കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തയാളായ അഹാന, സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി ഫോളോവേഴ്സ് ഉള്ള താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്.
ഇപ്പോൾ ഒരു സ്വകാര്യാ ചാനലിന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു പക്ഷെ ഭാവിയില്‍ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാമെന്നാണ് താരം പറയുന്നത്. സംവിധാനമാണോ അഭിനയമാണോ കൂടുതല്‍ ആസ്വദിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അഹാന. അഭിനയം തന്നെയാണ് കൂടുതൽ ഇഷ്ടമെന്നും പക്ഷേ, നല്ലൊരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ടെന്നും അഹാന തുറന്നു പറഞ്ഞു.
‘ഒരു പക്ഷെ ഭാവിയില്‍ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അദ്ദേഹം അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിര്‍മ്മിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തിരക്കുള്ള നടിയായും സംവിധായികയായും മാറണമെന്നാണ് ആഗ്രഹം. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും സാധിക്കണം,’ അഹാന വ്യക്തമാക്കി.
Post Your Comments