മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. താരകുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, ജയറാമിന്റെ മകൾ മാളവിക സോഷ്യൽ മീഡിയയിൽ തന്റെ ചിത്രത്തിന് താഴെ വന്ന കമന്റിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്.
ജയറാമിനൊപ്പമുള്ള മാളവികയുടേയും കാളിദാസിന്റേയും ചെറുപ്പകാല ചിത്രമാണ് മാളവിക ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഈ ചിത്രത്തിനാണ് ഫേക്ക് ഐഡിയിൽ നിന്നും ഒരാൾ മോശമായി കമന്റ് ചെയ്തത്.
Also Read: ഏഴ് ഗെറ്റപ്പുകളിൽ വിക്രം: കോബ്ര തിയേറ്ററുകളിൽ
മാളവികയും കാളിദാസും ജയറാമിന്റെ മുതുകിൽ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രത്തിന് ‘ഇതേ വസ്ത്രത്തിൽ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു കമന്റ്. ‘ഒരു കള്ളപ്പേരിന് പിന്നിൽ ഒളിച്ചിരുന്ന് ഇത്തരത്തിലുള്ള കമന്റുകൾ പറയാൻ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യപ്പെടുമോ,’എന്നായിരുന്നു മാളവിക കമന്റിന് നൽകിയ മറുപടി.
Leave a Comment