വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗറിന് ബോക്സ് ഓഫീസിൽ തണുപ്പൻ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത സിനിമയെ പ്രേക്ഷകർ പൂർണ്ണമായും കൈവിട്ട മട്ടാണ്. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായിരുന്നു ലൈഗർ. അതുകൊണ്ട് തന്നെ വിപുലമായ പ്രൊമോഷൻ പരിപാടികളും ചിത്രത്തിന് വേണ്ടി നടത്തിയിരുന്നു. എന്നാൽ, ലൈഗറിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 45 കോടി മാത്രമാണ്.
Also Read: ഷാരൂഖിന്റെ പേരിലുള്ള സ്‌കോളർഷിപ്പ് പുനരാരംഭിച്ച് ലാ ട്രോബ് സർവകലാശാല
ആഗസ്റ്റ് 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തെന്നിന്ത്യയിൽ നിന്നും ആദ്യ ദിനത്തിൽ 17 കോടി നേടാനായി. പിന്നീടുള്ള ദിവസങ്ങളിൽ ചിത്രം ബോക്‌സ് ഓഫീസിൽ കൂപ്പുകുത്തുന്ന കാഴ്ചയാണുണ്ടായത്. നാല് ദിവസം പിന്നിടുമ്പോൾ 26.5 കോടി രൂപയാണ് കളക്ഷൻ. അഞ്ചാം ദിവസം അവസാനിക്കുമ്പോൾ ചിത്രം 27.5 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, വിതരണക്കാർക്ക് 50 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.
മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് സിനിമയിലെ നായികയായെത്തിയത്. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാർമി കൗറും, അപൂർവ മെഹ്തയും ചേർന്നാണ് സിനിമ നിർമ്മിച്ചത്.
Post Your Comments