CinemaGeneralIndian CinemaLatest NewsMollywood

‘പെണ്ണുങ്ങളെ മനസ്സിലാക്കിയാൽ എല്ലാം സിംപിൾ ആണ്’: ജിയോ ബേബി പറയുന്നു

ജിയോ ബേബി സംവിധാനം ചെയ്ത ‘ശ്രീധന്യ കാറ്ററിം​ഗ് സർവ്വീസ്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’നും ‘ഫ്രീഡം ഫൈറ്റി’നും ശേഷം ജിയോ ബേബി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിയോ നൽകിയ അഭിമുഖത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തെ കുറിച്ച അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒരു ഫെമിനിസ്റ്റായത് കൊണ്ടും, കുറേ പെൺ സുഹൃത്തുക്കളെ അടുത്തറിയാനായതുകൊണ്ടും സംഭവിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്നാണ് ജിയോ പറയുന്നത്.

Also Read: മലപ്പുറത്തുകാരൻ മൂസയായി സുരേഷ് ​ഗോപി: ‘മേ ഹൂം മൂസ’ സെപ്റ്റംബറിലെത്തും

ജിയോ ബേബിയുടെ വാക്കുകൾ:

ഒരു ഫെമിനിസ്റ്റായത് കൊണ്ടും, കുറേ പെൺ സുഹൃത്തുക്കളെ അടുത്തറിയാനായതുകൊണ്ടും സംഭവിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. ഞാൻ വിചാരിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ ആണുങ്ങൾ ഫെമിനിസ്റ്റാകേണ്ടത് അത്യാവശ്യമാണ്, അവർക്ക് പെണ്ണുങ്ങളെ ഭയങ്കരമായി മനസ്സിലാക്കാൻ പറ്റും. പെണ്ണുങ്ങളെ മനസ്സിലാക്കിയാൽ എല്ലാം സിംപിൾ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button