ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ജിയോ നടൻ ടൊവിനോയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിൽ ടൊവിനോ ആയിരുന്നു നായകൻ.
ഒരു നടനെന്ന നിലയിൽ ടൊവിനോയുടെ യാത്രക്ക് മറ്റ് പല നടന്മാരുടെയും കരിയറിനേക്കാൾ ത്രില്ലുണ്ടെന്നാണ് ജിയോ പറയുന്നത്. അയാളുടെ കോൺഫിഡൻസ് ലെവലിനെ നമ്മൾ അംഗീകരിക്കണമെന്നും ജിയോ കുട്ടിച്ചേർത്തു.
Also Read: ഭാവിയില്‍ പൃഥ്വിരാജിനെ പോലെ, നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം: അഹാന
ജിയോ ബേബിയുടെ വാക്കുകൾ:
ടൊവി ഇവിടം വരെ എത്തിയതിൽ ഒരു ത്രില്ലുണ്ടെന്ന് കിലോമീറ്റേഴ്‌സ് ചെയ്യുമ്പോൾ ഞാൻ ടൊവിനോയോട് പറഞ്ഞതാണ്. ഒരാൾ ജോലിയും വലിച്ചെറിഞ്ഞ്, ഒരു ഗ്യാരണ്ടിയുമില്ലാത്ത പരിപാടിക്കായി ഇറങ്ങിത്തിരിക്കുന്നു. അയാളുടെ കോൺഫിഡൻസ് ലെവലിനെ നമ്മൾ അംഗീകരിക്കണം. മറ്റ് പലരും പലകാരണങ്ങൾ കൊണ്ട് നടന്മാരായതാണ്. അവർ നിലനിൽക്കുന്നത് ചിലപ്പോൾ അവരുടെ കഴിവുകൊണ്ടായിരിക്കും. എന്നാൽ, ടൊവിനോയുടെ വരവ് തന്നെ ഒരു മാസാണ്. ടൊവിനോയുടെ സിനിമ സെലക്ഷൻ ഒരു സുഹൃത്തെന്ന നിലയിൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
Post Your Comments