
പഞ്ചവർണ്ണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ എം.സിന്ധുരാജിൻ്റെ രചനയിൽ ഷാഫി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എൻ്റെർടൈനറായ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേജിലൂടെ നിർവ്വഹിക്കുന്നു. ആഗസ്റ്റ് മുപ്പത്തിയൊന്ന് ബുധനാഴ്ച്ച വൈകുന്നേരം ആറു മണിക്കാണ് ടൈറ്റിൽ പ്രകാശനം നടക്കുന്നത്. ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.
ഏപ്രിലിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ് പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ, സൗഹൃദത്തിൻ്റേയും ബന്ധങ്ങളുടേയും കഥ തികച്ചും രസകരവും ഹൃദ്യവുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനഘ നാരായണൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) നായികയാകുന്നു.
ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഷാഫിയും സിന്ധുരാജും നിരവധി ഹിറ്റുകൾ ഒരുക്കി മലയാള സിനിമയിൽ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചവരാണ്. ഇരുവരും ആദ്യമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എസിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അർക്കൻ. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ – സമീറ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജീവ് ഷെട്ടി. പ്രൊഡക്ഷൻ മാനേജേഴ്സ് – ശരത്, അന്ന. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്.
വാഴൂർ ജോസ്
Post Your Comments