GeneralLatest NewsMollywoodNEWS

മോഹൻലാൽ ഒഴിഞ്ഞു മാറി, ഇനി ലാലിനെ സമീപിക്കില്ല: സിബി മലയിൽ

ഇനി ആ സിനിമ സംഭവിക്കില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്

മലയാളികളുടെ മനസ്സിൽ ഇന്നും വേദനയോടെ നിൽക്കുന്ന കഥാപാത്രമാണ് സേതുമാധവൻ. കിരീടവും ചെങ്കോലും ദശരഥവും മോഹൻലാലിനെ നായക നിരയിലേക്ക് ഉയർത്തിയ വിജയ ചിത്രങ്ങളാണ്. കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രമെന്നാണ് ദശരഥത്തെ നിരൂപകർ വിശേഷിപ്പിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനു നേരിടേണ്ടി വന്ന തടസങ്ങളെക്കുറിച്ച് സംവിധായകൻ സിബി മലയിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

‘ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാർ എഴുതി പൂർത്തിയാക്കിയതാണ്. പലരും മോഹൻലാലിനേയും സമീപിച്ചിരുന്നു. എന്നാൽ, മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും വേണു പറഞ്ഞു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും.

read also: ‘തന്നെ വഞ്ചിച്ചു’: അമല പോളിന്റെ പരാതിയിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു

മോഹൻലാലിനോട് കഥയുടെ ചുരുക്കം ഞാൻ പറഞ്ഞത് 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ്. എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല. ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂർത്തിയായിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്തെന്നു ഞാൻ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂർത്തിയാക്കി. എന്നാൽ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞു മാറി.’- സംവിധായകൻ പറഞ്ഞു.

ഈ വിഷയം ആന്റണി പെരുമ്പാവൂരുമായി സംസാരിക്കാൻ താൽപര്യമില്ലെന്നും സിബി മലയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഇവരൊക്കെയാണോ എന്റെ സിനിമകളിൽ തീരുമാനമെടുക്കേണ്ടത്. എനിക്കു പോകാൻ പറ്റാത്ത ഇടമാണെങ്കിൽ പിന്നെ ഞാൻ അതിനു ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തു, എന്നോടു മുഖം തിരിക്കുന്നിടത്തേക്കു ഞാൻ പോകാറില്ല. എന്റെ ഇത്തരം നിലപാടുകൾ കാരണം നഷ്ടങ്ങൾ ഒരുപാടു സംഭവിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ എനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണ്. ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല’- സിബി മലയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button