വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്സ് കിക്ക് ബോക്സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
വലിയ പ്രീറിലീസ് ഹൈപ്പായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ, ബോക്സ് ഓഫീസിൽ കുപ്പുകുത്തുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ 43 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ബോളിവുഡിൽ നിന്നും 25 കോടി കളക്ട് ചെയ്തപ്പോൾ തെന്നിന്ത്യയിൽ നിന്നും നേടാനായത് 12 കോടിയാണ്. ദുബായിൽ ഇന്നലെ നടന്ന ഇന്ത്യ – പാക് മത്സരത്തിലും ലൈഗറിന്റെ പ്രമോഷനുമായി വിജയ് ദേവരകൊണ്ട എത്തിയിരുന്നു. എന്നാൽ, ഈ ശ്രമവും ഏറ്റില്ലെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ആദ്യ ദിനത്തിൽ മികച്ച വരുമാനം സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനം മുതൽ കളക്ഷനിൽ പിറകോട്ട് പോയി. 30 കോടിയ്ക്ക് മുകളിലാണ് ആദ്യ ദിനം കളക്റ്റ് ചെയ്തത്. രണ്ടാം ദിനത്തിൽ ഇത് 7.70 കോടിയായി കുറഞ്ഞു. മൂന്നാം ദിവസത്തിൽ അത് 7.50 കോടിയിലേക്ക് ചുരുങ്ങി. മൂന്നാം ദിനത്തിൽ സിനിമയ്ക്ക് 12.52 ശതമാനം മാത്രമാണ് തെലുങ്കിലെ ഒക്കുപൻസി.
Post Your Comments