BollywoodCinemaGeneralIndian CinemaLatest News

‘രാമസേതു ചരിത്രം വളച്ചൊടിക്കുന്നു’: അണിയറ പ്രവർത്തകർക്കെതിരെ സുബ്രമണ്യൻ സ്വാമി

അക്ഷയ് കുമാർ നായകനാകുന്ന ചിത്രം ‘രാമസേതു’വിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സിനിമ ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അക്ഷയ് കുമാർ അടക്കമുള്ള അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദ്ദേഹം. എല്ലാവർക്കും സുബ്രമണ്യൻ സ്വാമി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘മുംബൈ സിനിമക്കാർക്കിടയിൽ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം പ്രവണതയുണ്ട്. അവരെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് പഠിപ്പിക്കാൻ അഭിഭാഷകനായ സത്യ സബർവാൾ മുഖേനെ രാമസേതു ഇതിഹാസം വളച്ചൊടിച്ച ചലച്ചിത്ര നടൻ അക്ഷയ് കുമാറിനും മറ്റ് എട്ടുപേർക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്’, സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

Also Read: ജിബു ജേക്കബിൻ്റെ മേ ഹൂം മൂസ പൂർത്തിയാകുന്നു

അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്വിലിൻ ഫെർണാണ്ടസ് ആണ് ചിത്രത്തിലെ നായിക. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റർടൈന്മെന്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വീഡിയോയും ചിത്രത്തിന്റെ നിർമ്മാതാവാണ്.

shortlink

Related Articles

Post Your Comments


Back to top button