കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ വൻ ഹിറ്റിലേക്ക്. ചിത്രം 50 കോടി ക്ലബിൽ ഇടം നേടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രേക്ഷകർ സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നടൻ നന്ദി അറിയിച്ചു.
‘ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാൻ. ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി’, കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടു മുന്നേ അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പോസ്റ്ററിലെ പരസ്യ വാചകം വിവാദമായതിന് പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രംഗത്തെത്തി. എന്നാൽ, ഏതെങ്കിലും സർക്കാരിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ല സിനിമ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിശദീകരണം നൽകിയിരുന്നു.
Post Your Comments