CinemaGeneralIndian CinemaLatest NewsMollywood

ജിബു ജേക്കബിൻ്റെ മേ ഹൂം മൂസ പൂർത്തിയാകുന്നു

നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേ ഹൂം മൂസയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സുരേഷ് ഗോപി മൂസയാകുന്നു

സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മൂസയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന കഥാപാത്രമാണ് മൂസ. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ കഥാപാത്രത്തിലൂടെ ഇന്ത്യയെ നോക്കിക്കാണുകയാണ് സംവിധായകൻ ജിബു ജേക്കബ്. അതു കൊണ്ടു തന്നെ ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി വിശേഷിപ്പിക്കാം. മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു.

വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം

വ്യത്യസ്ഥ ലൊക്കേഷനുകൾ, മലയാളത്തിലേയും ‘അന്യഭാഷകളിലേയും അഭിനേതാക്കൾ, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ഈ ചിത്രത്തിൻ്റെ വ്യാപ്തിയെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്. നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കാൻ പോന്നതാണ്. പുനം ബജ്‍വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Also Read: ‘നിങ്ങളുടെ ഊർജം കളയുന്നതിന് പകരം മറ്റെന്തെങ്കിലും ജോലികൾക്കായി അത് വിനിയോഗിക്കൂ’: ഷെഫാലി ഷാ

രചന – രൂപേഷ് റെയ്ൻ, കലാസംവിധാനം – സജിത് ശിവഗംഗ, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റും ഡിസൈൻ – നിസ്സാർ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് ഭാസ്ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് – ഷബിൽ, സിൻ്റോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സഫി അയിരൂർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – അങ്കിത് വി ശങ്കർ.

shortlink

Related Articles

Post Your Comments


Back to top button