ആ കോടികൾ എനിക്ക് വേണ്ട: പാൻ മസാല പരസ്യത്തോട് നോ പറഞ്ഞ് കാർത്തിക് ആര്യൻ

പാൻ മസാല കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ. ഒമ്പത് കോടിയുടെ ഓഫറാണ് നടൻ നിരസിച്ചത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യമില്ലെന്ന കാരണത്താലാണ് കാർത്തിക് ആര്യൻ പരസ്യ ഓഫർ നിരസിച്ചത്. ഒരു പ്രമുഖ പരസ്യ നിർമ്മാതാവ് വാർത്ത സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ച കാർത്തിക് ആര്യനെ പിന്തുണച്ച് ഒട്ടേറെ പേരാണ് സമൂഹ മാധ്യമത്തിലൂടെ രംഗത്ത് എത്തുന്നത്. അക്ഷയ് കുമാർ, അജയ് ദേവ്‍ഗൺ തുടങ്ങിയ നടൻമാർ കാർത്തിക് ആര്യനെ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് അക്ഷയ് കുമാർ അടക്കമുള്ളവർ നേരത്തെ വലിയ വിമർശനം നേരിട്ടിരുന്നു. ഇതേതുടർന്ന് ഇനി മേലിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്നും അക്ഷയ് കുമാർ വ്യക്തമാക്കിയിരുന്നു.

Also Read: ബ്രെയിൻ സ്റ്റിമുലേഷന് ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ: ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ

സെൻസർ ബോർഡിന്റെ മുൻ ചെയർപേഴ്‌സണും നിർമ്മാതാവുമായ പഹ്‌ലജ് നിഹലാനിയും നടനെ അഭിനന്ദിച്ച് രംഗത്തെത്തി. ‘പാൻ മസാല ആളുകളെ കൊല്ലുകയാണ്. ബോളിവുഡ് നായകന്മാർ ഗുട്കയും പാൻ മസാലയും കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് തീർച്ചയായും രാജ്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Share
Leave a Comment