CinemaGeneralIndian CinemaKollywoodLatest News

തിയേറ്ററിൽ ധനുഷിന്റെ തേരോട്ടം: സെഞ്ച്വറിയടിച്ച് ‘തിരുചിത്രമ്പലം’

ധനുഷിനെ നായകനാക്കി മിത്രൻ ജവഹർ ഒരുക്കിയ ‘തിരുചിത്രമ്പലം’ അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസിനെത്തി പത്ത് ദിവങ്ങൾ പിന്നിടുമ്പോൾ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാവുകയാണ് ‘തിരുചിത്രമ്പലം’. കമൽ ഹാസന്റെ ‘വിക്രമി’നും വിജയ് ചിത്രം ‘ബീസ്റ്റി’നും ശേഷം അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടുന്ന തമിഴ് സിനിമയായിരിക്കുകയാണ് ചിത്രം.

തമിഴ് നാട്ടിൽ നിന്നും മാത്രം ആദ്യ ദിനത്തിൽ 9.52 കോടി നേടിയപ്പോൾ രണ്ടാം ദിനം 8.79 കോടിയായിരുന്നു സിനിമയുടെ നേട്ടം. മൂന്ന് നാല് ദിനങ്ങളിൽ സിനിമ യഥാക്രമം 10.24 കോടിയും 11.03 കോടിയും സ്വന്തമാക്കി. ഏഴാം ദിനത്തിൽ മാത്രം 3.70 കോടിയാണ് സിനിമയുടെ കളക്ഷൻ. ആദ്യ ആഴ്ച തന്നെ 51 കോടിക്ക് മുകളിലായിരുന്നു കളക്ഷൻ.

Also Read: ഇന്ത്യ – പാക് മത്സരത്തിനിടയിലെ പ്രമോഷനും ഫലം ചെയ്തില്ല: ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ലൈ​ഗർ

വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സൺ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button