തെന്നിന്ത്യൻ ചിത്രങ്ങൾ വിജയിക്കുന്നിടത്ത് ലൈഗറിന്റെ തോൽവി നിരാശാജനകമെന്ന് നടിയും ചിത്രത്തിന്റെ സഹ നിർമ്മാതാവുമായ ചാർമി കൗർ. ഒരേ മാസം ഇറങ്ങിയ മൂന്ന് തെന്നിന്ത്യൻ ചിത്രങ്ങൾ മികച്ച വിജയം നേടുമ്പോൾ ബോളിവുഡിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ലെന്നും ചാർമി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ചാർമി കൗറിന്റെ വാക്കുകൾ:
ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ പ്രേക്ഷകർക്ക് ഒറ്റ ക്ലിക്കിൽ കണ്ടന്റ് വീട്ടിലിരുന്ന് തന്നെ ലഭിക്കുന്നുണ്ട്. വലിയ ബജറ്റ് ചിത്രങ്ങൾ പോലും ഒറ്റ ക്ലിക്കിൽ വിട്ടിരിരുന്ന് മുഴുവൻ കുടുംബത്തിനും കാണാൻ സാധിക്കും. ജനങ്ങളെ എക്സൈറ്റ് ചെയ്യിക്കും വരെ അവർ തിയേറ്ററുകളിൽ എത്തില്ല.
Also Read: ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍
ഒരേ മാസം ഇറങ്ങിയ മൂന്ന് തെന്നിന്ത്യൻ ചിത്രങ്ങൾ മികച്ച വിജയം നേടുമ്പോൾ ബോളിവുഡിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ല.’ബിംബിസാര’, ‘സീതാരാമം’, ‘കാർത്തികേയ 2’ ഈ മൂന്ന് സിനിമകളും വമ്പൻ കളക്ഷൻ ആണ് തിയേറ്ററുകളിൽ നിന്നും നേടിയത്. ഇതും ഈ രാജ്യത്ത് തന്നെയാണ് സംഭവിക്കുന്നത്. ഈ സ്ഥിതി മനസ്സിലാക്കാൻ സാധിക്കില്ല. സൗത്തിൽ ഉള്ളവർ സിനിമാ പ്രാന്തന്മാരാണ് എന്ന് നമുക്ക് കരുതാൻ കഴിയില്ലല്ലോ. ഇത് ഭയാനകവും നിരാശാജനകവുമാണ്.
Post Your Comments