ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിക്കുന്നു. നിർമ്മാതാവ് ബാദുഷയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്
1900, 1950, 1990 കാലഘട്ടങ്ങളിലാണ് സിനിമ കഥ പറയുന്നത്. ട്രിപ്പിൾ റോളിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി കൃതി ഷെട്ടിയാവും നായികയെന്നാണ് വിവരം.
Also Read: ആ കോടികൾ എനിക്ക് വേണ്ട: പാൻ മസാല പരസ്യത്തോട് നോ പറഞ്ഞ് കാർത്തിക് ആര്യൻ
‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ’, ‘ഒരു ബോംബ് കഥ’ തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച യുജിഎം എന്റർടെയ്ൻമെന്റ്സാണ് ആണ് സിനിമ നിർമ്മിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
Post Your Comments