മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അഹാന പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും പലപ്പോളും വൈറലാകാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടുന്നത്.
വർഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന അപ്പച്ചിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് താരം. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ആഗ്രഹം. ‘അടുത്തിടെയാണ് ഞങ്ങൾ അറിഞ്ഞത് അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരിക്കലെങ്കിലും ഫ്ലൈറ്റിൽ കയറണമെന്നത്. എന്നാൽ പിന്നെ ആ ആഗ്രഹം പൂർത്തിയാക്കാം എന്നോർത്തു. ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാൻ പാടില്ലല്ലോ‘, അഹാന വീഡിയോയിൽ ഇങ്ങനെയാണ് പറയുന്നത്.
അപ്പച്ചിയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പം ചെന്നൈയിലേക്കായിരുന്നു അഹാനയുടെ യാത്ര. ചെന്നൈയിൽ അപ്പച്ചി ഏറെനാൾ താമസിച്ചിട്ടുണ്ട്, അതിനാലാണ് യാത്രയ്ക്കായി ചെന്നൈ തിരഞ്ഞെടുത്തതെന്നും അഹാന വീഡിയോയിൽ പറയുന്നുണ്ട്. ആദ്യത്തെ വിമാനയാത്രയ്ക്കായി വളരെ ആവേശത്തോടെ ഒരുങ്ങുന്ന അപ്പച്ചിയേയും വീഡിയോയിൽ കാണാം. ‘പേടിയുണ്ടോ?’ എന്ന അഹാനയുടെ ചോദ്യത്തിന്, ‘ഇല്ലെടാ, നിങ്ങൾ കൂടെയില്ലേ’, എന്നാണ് അപ്പച്ചി മറുപടി പറയുന്നത്.
Also Read: ബോക്സ് ഓഫീസ് തൂത്തുവാരി കൊഴുമ്മൽ രാജീവൻ: ഹാഫ് സെഞ്ച്വറി അടിച്ച് ‘ന്നാ താൻ കേസ് കൊട്’
വീട്ടിലുള്ള വയസായവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി സാധിച്ച് കൊടുക്കുന്ന അഹാനയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി, വീഡിയോ ആരംഭിച്ചപ്പോൾ വിടർന്ന പുഞ്ചിരി അവസാനം വരെ നിന്നു’ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.
Post Your Comments