സംഗീത സംവിധായകന്‍ വിജയ് മാധവ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യയും നടിയുമായ ദേവിക നമ്പ്യാർക്കൊപ്പം 10 വർഷം മുമ്പെടുത്ത ചിത്രമാണ് വിജയ് പങ്കുവച്ചത്. വിവാഹ നിശ്ചയ വാര്‍ഷിക ദിനത്തിലാണ് 2012-ല്‍ എടുത്ത ചിത്രം വിജയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു ആൽബത്തിന്റെ റെക്കോർഡിങ് സമയത്ത് എടുത്ത ചിത്രമാണിത്. അന്ന് ഈ ഫോട്ടോ എടുക്കുമ്പോൾ ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു, എന്റെ സുഹൃത്ത് സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ൽ ഒരു വാലെന്റൈൻസ് സ്പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം എപ്പോഴും പ്രവചനാതീതമാണ്’, വിജയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read: ‘ബീഫിന്റെ ആരാധകൻ’: രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയ്ക്കെതിരേ ബഹിഷ്കരണാഹ്വാനം
2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്.
Post Your Comments